Description
ഈ പുസ്‌തകം കാൻസർ നിർണയിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാ ക്കൾക്കുള്ളതാണ്. കാൻസർ ചികിത്സ ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ്. രോഗത്തെക്കുറിച്ചും കാൻസർ ചികിത്സ ചെയ്യുമ്പോൾ നാം നിർബന്ധമാ യും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌താൽ ചികിത്സയും അതിൻ്റെ ഫലവും നന്നാവു ന്നു. കുട്ടികളുടെ കാൻസറിനെക്കുറിച്ച് പൊതുവായും, കുട്ടികളിൽ സാ ധാരണയായി കാണുന്ന ചില കാൻസറുകളെക്കുറിച്ച് വിശദമായുമുള്ള വിവരണം ഈ പുസ്തകം നൽകുന്നു. അതിനുപുറമെ, കാൻസർ മരുന്ന് കഴിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ചും അത് തരണം ചെ യ്യുവാനുള്ള കാര്യങ്ങളെക്കുറിച്ചും സാധാരണ രക്ഷിതാക്കൾക്ക് മനസ്സി ലാവുന്ന രീതിയിൽ പ്രതിപാദിക്കുന്നു. അപ്രതീക്ഷിതമായി, നിങ്ങളുടെ കുട്ടിയിൽ കാൻസർ രോഗം കണ്ടെത്തുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ കു ടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയെ കുറിച്ചും അതിനെ നേരിടേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചും ഈ പുസ് തകം ചർച്ച ചെയ്യുന്നു.

